ആദിപുരുഷ് സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ വിവാദത്തിലായി നടൻ സെയ്ഫ് അലി ഖാൻ. ഓം റാവത്തിന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന ബഹുഭാഷാ മിത്തോളജിക്കല്‍ 3ഡി ചിത്രമാണ് ‘ആദിപുരുഷ്’. പ്രഭാസും സെയ്ഫ് അലി ഖാനുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. രാമനും രാവണനുമായാണ് ഇരുവരും ചിത്രത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തെ കുറിച്ച് സെയ്ഫ് അലി ഖാൻ നടത്തിയ പരാമർശമാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്.
‘അസുര രാജാവിനെ അവതരിപ്പിക്കുക എന്നത് ഏറെ കൗതുകമുണർത്തുന്ന ഒന്നാണ്. ആ കഥാപാത്രത്തെക്കുറിച്ച് അധികം വിലയിരുത്തലുകള്‍ ഉണ്ടായിട്ടില്ല. മാനുഷികമായ കണ്ണിലൂടെ അദ്ദേഹത്തെ അവതരിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം. രാവണന്റെ സഹോദരിയായ ശൂര്‍പ്പണഖയുടെ മൂക്ക് രാമ സഹോദരനായ ലക്ഷ്മണനല്ലേ ഛേദിച്ചതെന്ന്’ സെയ്ഫ് ചോദിച്ചു. സെയ്ഫിന്റെ അഭിപ്രായ പ്രകടനത്തിനെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്ററില്‍ ഒരു വിഭാഗം. ചിത്രവും വിവാദത്തിലായേക്കാം എന്നാണ് സൂചന.
‘ഇതൊക്കെ ഇനി എന്ന് ഉടുക്കാനാകും’; വസ്ത്രങ്ങള്‍ക്ക് നടുവില്‍ ആശങ്കയോടെ ശോഭന
പ്രതികരിക്കാൻ ഇവിടെ എഴുതുക