ഉത്തർപ്രദേശിലെ ദാൻദുപൂർ റെയിൽവേ സ്റ്റേഷന് മാ ഭരാഹി ദേവി ധാം എന്ന പുതിയ പേര് നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പേര് മാറ്റിയത് സംബന്ധിച്ചുള്ള പുതിയ ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് ഉടൻ തന്നെ പുറപ്പെടുവിക്കും. ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് കേന്ദ്ര സർക്കാരിന്റെ അനുവാദത്തോടെ പേര് മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
നിയമസഭാ കൗണ്‍സിലിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വാരണാസിയിൽ വലിയ തിരിച്ചടി
കാശി വിശ്വനാഥ് ട്രെയിൻ, റായ്ബറേലി – ജാനുപൂർ എക്സ്പ്രസ്, ലക്നൗ – വാരണാസി ഇന്റർസിറ്റി സർവ്വീസ് തുടങ്ങിയ എക്സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകളാണ് ദാൻദുപൂർ റെയിൽവേ സ്റ്റേഷനിലൂടെ കടന്നു പോകുന്നത്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിന് ശേഷം ഇത് വരെ നിരവധി റെയില്‍വേ സ്റ്റേഷനുകളുടെ പേരുകളാണ് സംസ്ഥാനത്ത് പുനര്‍നാമകരണം ചെയ്യപ്പെട്ടത്.
‘പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ട്’; കർഷക സമരത്തിൽ പ്രതികരണവുമായി യുഎൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക