ഇന്ത്യയിലെ കർഷക സമരത്തിൽ പിന്തുണയറിയിച്ചതിന് വിമർശനം നേരിടേണ്ടി വന്നതാണ് കനേഡിയൻ പ്രധാനമന്ത്രിയ്ക്ക്. എന്നാൽ അതിനുശേഷവും കർഷക പ്രക്ഷോഭത്തിന് വീണ്ടും പിന്തുണ അറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ലോകത്തെവിടെ ആയാലും സമാധാന പരമായി സമരം ചെയ്യുന്നവരുടെ അവകാശങ്ങൾക്കൊപ്പമാണ് കാനഡയെന്ന് അദ്ദേഹം പറയുന്നു.
കോവിഡിന്റെ പരിസമാപ്തിയ്ക്കായി ഇനി സ്വപ്നം കാണാം: ലോകാരോഗ്യ സംഘടന
കനേഡിയൻ പ്രധാനമന്ത്രിയുടെ കർഷക പ്രക്ഷോഭത്തോടുള്ള ഈ പിന്തുണ ഇന്ത്യ-കാനഡ ബന്ധത്തെ പ്രതികൂലമായി ബാധിക്കില്ലേയെന്ന ചോദ്യത്തിനും കാനഡ എന്നും സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കൊപ്പം ഉണ്ടാകുമെന്നാണ് ജസ്റ്റിൻ ട്രൂഡോ നൽകിയ മറുപടി. കർഷക പ്രക്ഷോഭത്തെ അനുകൂലിച്ച് ട്രൂഡോ ആദ്യം പ്രതികരിച്ചതിനു പിന്നാലെ ഇന്ത്യ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.
സ്ഥാനാര്‍ഥിയുടെ മരണം: ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിലെ വോട്ടെടുപ്പ് റദ്ദാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക