ഇന്ത്യൻ സിനിമ ലോകത്ത് വന്നവരും വാണവരും ഏറെയാണ്. എന്നും ഓർത്തിരിക്കുന്ന ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് നൽകി കടന്നുപോയവരുമുണ്ട്. അങ്ങനെ ഇന്ത്യൻ സിനിമ ലോകത്തെ എക്കാലത്തെയും മികച്ച നടന്മാരെ തേടുകയാണ് യാഹൂ. എക്കാലത്തെയും മികച്ച പത്ത് നടന്മാരെ കണ്ടെത്താനുള്ള സർവ്വേയുമായി എത്തുകയാണ് യാഹൂ.
അമിതാഭ് ബച്ചൻ, കമൽ ഹാസൻ, രജനീകാന്ത്, മോഹൻലാൽ, മമ്മൂട്ടി, ദിലീപ് കുമാർ, ആമിർ ഖാൻ, നസറുദ്ദീൻ ഷാ, ശിവാജി ഗണേഷന്, എംജിആർ, ഇർഫാൻ ഖാൻ, ഓം പുരി, സൗമിത്ര ചാറ്റർജി, എൻടിആർ, ഷാരൂഖ് ഖാൻ, ഹൃതിക് റോഷൻ, ദേവ് ആനന്ദ് എന്നിവരുൾപ്പെടെ 30 നടന്മാരുടെ പേരുകളാണ് പട്ടികയിൽ ഉള്ളത്. മലയാള സിനിമയിൽ നിന്ന് മമ്മുട്ടിയും മോഹൻലാലും പട്ടികയിലുണ്ട്. സർവേ പ്രകാരം ഒരു വ്യക്തിയ്ക്ക് പത്ത് പേരെ ഒരേ സമയം തിരഞ്ഞെടുക്കാനാകും. നൂറ്റാണ്ടു കണ്ട മികച്ച നടന്മാരെ കണ്ടെത്താനൊരുങ്ങുകയാണ് യാഹൂ.
‘മനു അങ്കിള്‍ ചെറുപ്പമായി, കുട്ടി വളര്‍ന്നു’; ലുക്ക് താരതമ്യം ചെയ്ത് ആരാധകര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക