രാജ്യത്തെമ്പാടും കർഷക പ്രക്ഷോഭം ആളിക്കത്തുമ്പോൾ പ്രതികരണവുമായി യുഎൻ. ജനങ്ങൾക്ക് പ്രതിഷേധിക്കുന്നതിനുള്ള അവകാശമുണ്ടെന്നാണ് യുഎന്നിന്റെ പ്രതികരണം. ദിവസങ്ങളോളമായി തുടങ്ങിയ കർഷക സമരം കേന്ദ്ര സർക്കാരിനെ വലിയ പ്രതിസന്ധികളിലേക്കാണ് കൊണ്ടുപോകുന്നത്. അതേസമയം യുഎൻ നൽകിയ പിന്തുണ വലിയ ആത്മവിശ്വാസം നൽകുന്നതാണെന്ന് കർഷകർ പറയുന്നു.
അഞ്ചാംവട്ടവും തീരുമാനമായില്ല; കൂടുതൽ സമയം വേണമെന്ന് കേന്ദ്രം; 9ന് വീണ്ടും ചർച്ച
കഴിഞ്ഞ ദിവസം നടന്ന ചർച്ചയും പരാജയപ്പെട്ടതോടെ സമരം കൂടുതൽ ശക്തമാക്കുകയാണ് കർഷകർ. രാജ്യ തലസ്ഥാനത്തേയും പ്രക്ഷോഭം വലിയ സമ്മർദ്ധത്തിലാക്കിയിരിക്കുകയാണ്. സർക്കാർ കഴിഞ്ഞ ദിവസം മുന്നോട്ടുവച്ച ഇളവനുവദിച്ചുള്ള ഉപാധികൾ ചർച്ചയിൽ കർഷകർ തള്ളിക്കളഞ്ഞു. ഭേദഗതികളൊന്നും വരുത്താൻ നിൽക്കാതെ നിയമം പിൻവലിക്കുമോ എന്ന് ഒറ്റവാക്കില്‍ മറുപടി നല്‍കിയില്ലെങ്കില്‍ ചര്‍ച്ച ബഹിഷ്ക്കരിക്കുമെന്നാണ് കര്‍ഷകനേതാക്കള്‍ അറിയിച്ചത്.
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍: ഡിസംബര്‍ 31 വരെ അപേക്ഷിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക