ജിമ്മിൽ പോകാതെ ശരീരം ഫിറ്റ് ആകാൻ ചില കിടിലൻ വ്യായാമമുറകളെ പരിചയപ്പെടാം.
- ‘പ്ലാങ്ക് ക്നീ ടു എല്‍ബോ’- തറയില്‍ കാലുകള്‍ നിവര്‍ത്തി, കൈകള്‍ തോളിന് താഴെ വയ്ക്കുന് തരത്തില്‍ കമഴ്ന്ന് കിടക്കുക. ശേഷം പ്ലാങ്ക് പൊസിഷനിലേക്ക് മാറി ഇടത് കാല് മുട്ട് വലത് കാല്മുട്ടിനടുത്തേക്ക് കൊണ്ടുവരിക. തിരിച്ച് പഴയ പൊസിഷനില്‍ പോവുക. അടുത്തതായി വലതുവശം ഇടത്തേക്ക്. ഇത് ആവര്‍ത്തിക്കുക. വയറ്, ഹിപ്പ് എന്നിവ ‘ഫിറ്റ്’ ആകാന്‍ നല്ലതാണിത്
2. ഓവര്‍ഹെഡ് സ്ക്വാട്ട്സ്’- കൈകള്‍ മുകളിലേക്ക് വച്ചുകൊണ്ടുള്ള ‘സ്ക്വാട്ട്സ്’ ആണ് ‘ഓവര്‍ഹെഡ് സ്ക്വാട്ട്സ്’. ആവശ്യമെങ്കില്‍ ഒരു ബോട്ടിലോ മറ്റോ ഇതിനായി കയ്യില്‍ കരുതാം. തോളിന് അനുസരിച്ച ദുരത്തില്‍ കാല്പാദങ്ങള് വച്ചുകൊണ്ട് ആദ്യം സ്ട്രെയിറ്റായി നില്ക്കുക. മുട്ട് വളയുന്നില്ലെന്ന് പ്രത്യേകം ഉറപ്പിക്കുക. തുടര്‍ന്ന് ഹിപ് പിറകിലേക്ക് ആക്കുക.
3. ‘ലെഗ് റെയിസസ്’- കാലുകള്‍ കഴിയാവുന്നിടത്തോളം സ്ട്രെയിറ്റാക്കി മുകളിലേക്ക് പൊക്കുകയും തിരിച്ച് താഴേക്ക് കൊണ്ടുവരികയും ചെയ്യും
4. ‘ബര്‍പീസ്’- ആദ്യം സ്ട്രെയിറ്റായി നില്ക്കുക തുടര്‍ന്ന്, സ്ക്വാട്ട് പൊസിഷനിലൂടെ താഴ്ന്ന് കൈകള്‍ തറയില്‍ കുത്തി കാലുകള്‍ പിറകിലേക്ക് ചാടിച്ച് പ്ലാങ്ക് പൊസിഷനിലാകുകയും വേണം. അവിടെ നിന്ന് തിരിച്ച് കാലുകള്‍ ചാടിച്ച് പഴയ പൊസിഷനിലേക്ക് കൊണ്ടുവരിക. കൈകളുയര്‍ത്തി എഴുന്നേറ്റ് സ്ട്രെയിറ്റായി നിൽക്കുക
5. ‘ആം സര്‍ക്കിള്‍സ്’- തോളിന്റെ പൊസിഷന്‍ അനുസരിച്ച് കാല്പാദങ്ങള് വച്ച് സ്ട്രെയിറ്റായി നില്ക്കുക. തുടര്‍ന്ന് കൈകള്‍ തറയ്ക്ക് പാരലലായി നീട്ടി കണ്ട്രോള്ഡ് ആയി മുന്നോട്ടേക്ക് വൃത്താകൃതിയില്‍ ചലിപ്പിക്കുക. ഈ വൃത്തം പതിയെ വലുതാക്കി വരാം. ഓരോ
പത്ത് സെക്കന്‍ഡ് കഴിയുമ്പോഴും പൊസിഷന്‍ മാറ്റാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക