എറണാകുളം പച്ചാളത്ത് ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീടും ഉപകരണങ്ങളും കത്തിനശിച്ചതായി റിപ്പോർട്ട്. ഉറങ്ങിക്കിടന്നവർ അടുക്കളയിൽ തീ പടരുന്നത് കണ്ടത് പുലർച്ചെ 3 മണിയോടെയാണ്. വാടകയ്ക്ക് താമസിച്ചിരുന്നത് കല്ലുവീട്ടിൽ കെ.വി സാബുവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ എഡ്വിൻ ഡിക്കോത്തയും മൂന്നംഗ കുടുംബവുമാണ് താമസിക്കുന്നത്. 96 വയസുള്ള സ്ത്രീ ഉൾപ്പെടെ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. പിന്നീട് ഗാന്ധിനഗർ ഫയർഫോഴ്സ് എത്തി തീ അണച്ചു. പ്രാഥമിക നിഗമനം ഗ്യാസ് സിലണ്ടറിൽ നിന്ന് തീപടർന്നുവെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക