മുഖ്യമന്ത്രി പിണറായി വിജയന് നിര്‍മാണത്തിലിരിക്കുന്ന പദ്ധതി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്തത് തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി.
കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദിന് പിന്തുണയുമായി റെയില്‍വെ യൂണിയനുകൾ
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അട്ടിമറിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി സന്ദര്‍ശിച്ച പദ്ധതികളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെതാണെന്നും ബിജെപി നേതാവ് പറഞ്ഞു. കൊവിഡ് പ്രതിരോധത്തിന്റെ പേരുപറഞ്ഞ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാത്ത പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുകയും മുഖ്യമന്ത്രി ചെയ്യുന്നുണ്ടെന്ന് പി കെ കൃഷ്ണദാസ് വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക