കുവൈറ്റിൽ 37 -ാമത് മന്ത്രിസഭയുടെ പ്രധാനമന്ത്രിയായി സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിനെ കുവൈത്ത് അമീർ നിയമിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെയാണ് കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ സബ നിലവിലെ പ്രധാനമന്ത്രിയെ വീണ്ടും തല്‍സ്ഥാനത്ത് നിയമിച്ചുകൊണ്ട് ഉത്തരവ് പുറത്തിറക്കിയത്.
കോവിഡ് വാക്സിൻ നിരസിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഒന്റേറിയോ സർക്കാർ
ഡിസംബർ 15 ന് നടക്കുന്ന പുതിയ പാർലമെന്റിന്റെ ആദ്യ സമ്മേളനത്തിനു മുൻപ് തന്നെ മന്ത്രിസഭ രൂപീകരിക്കും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ നിലവിലെ എംപിമാരില്‍ കൂടുതല്‍ പേരും പരാജയപ്പെട്ടിരുന്നു. 43 സിറ്റിങ് എംപിമാര്‍ മത്സരിച്ചതില്‍ 24 പേര് പരാജയപ്പെട്ടപ്പോള്‍ 19 പേര് വീണ്ടും തിരഞ്ഞെടുക്കപ്പെടും ചെയ്തു.
‘വോട്ടിടാന്‍ ക്യൂ നിന്നത് അയ്യപ്പന് ഒപ്പം’; അവകാശം രേഖപ്പെടുത്തിയെന്ന് നടി ഉമ നായര്‍
ശൈഖ് ജാബിർ മുബാറക് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജി വച്ചതിനെ തുടർന്ന് 2019 ഡിസംബർ 17നാണ് ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് ആദ്യമായി പ്രധാന മന്ത്രിയാകുന്നത്. കഴിഞ്ഞ പാര്‍ലമെന്റിലെ ആകെയുള്ള വനിതാ അംഗവും വിദേശീയര്‍ക്കെതിരെ നടത്തിയ പ്രസ്താവനകളിലൂടെ കുപ്രസിദ്ധിയാര്‍ജിക്കുകയും ചെയ്ത സഫാ അല്‍ ഹാഷിം ഉള്‍പ്പടെയുള്ള 29 വനിതാ സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മത്സര രംഗത്ത് ഉണ്ടായിരുന്നത്. പക്ഷെ, ഇവരിലാർക്കും വിജയിക്കാൻ സാധിച്ചില്ല.
കർഷക സമരം; പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കാണും
പ്രതികരിക്കാൻ ഇവിടെ എഴുതുക