കണ്ണൂർ :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ 14 ന് സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് വേതനത്തോട് കൂടിയ അവധി അനുവദിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. അവധി അനുവദിക്കുന്നത് പ്രായോഗികമല്ലെങ്കില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നല്‍കണമെന്നും സ്വന്തം ജില്ലയ്ക്ക് പുറത്ത് തൊഴിലിലേര്‍പ്പെട്ട വോട്ടര്‍മാര്‍ക്ക് സ്വന്തം ജില്ലയിലെ പോളിംഗ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക