ഇന്ന് മുതൽ സർവീസ് നടത്താനൊരുങ്ങി നിലമ്പൂർ, കൊച്ചുവേളി സ്പെഷൽ എക്സ്പ്രസ്. നിലമ്പൂരിൽ നിന്ന് എല്ലാ ദിവസവും രാത്രി 9.30 നായിരിക്കും ട്രെയിൻ പുറപ്പെടുക. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമായിരിക്കും യാത്ര ചെയ്യാനുള്ള അനുമതി ലഭിക്കുക. നിലമ്പൂരിൽ നിന്ന് രാത്രി 9.30ന് പുറപ്പെടുന്ന ട്രെയിൻ പുലർച്ചെ 5.50 നാണു കൊച്ചുവേളിയിലെത്തുക.
തദ്ദേശ തെരഞ്ഞെടുപ്പ് : അവസാനഘട്ട പരിശീലനം 11ന്
നിലമ്പൂരിനും കൊച്ചുവേളിക്കുമിടയില്‍ വാണിയമ്പലം, അങ്ങാടിപ്പുറം, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ടൗണ്‍, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം, വര്‍ക്കല എന്നിവിടങ്ങളിലാണ് സ്റ്റോപ്പുണ്ടാവുക. ജനറൽ 150, സ്ലീപ്പർ 245, തേഡ് എസി 660, സെക്കൻഡ് എസി 935 എന്നിങ്ങനെയായിരിക്കും നിലമ്പൂരിൽനിന്ന് കൊച്ചുവേളിയിലേക്കുള്ള യാത്രാ ടിക്കറ്റ് നിരക്കുകൾ.
ഇന്ത്യയിലും വാക്സീനുകള്‍ക്ക് അനുമതി വൈകില്ല; ആദ്യം 30 കോടി ആളുകള്‍ക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക