കൊല്ലൂര്‍ :പ്രശസ്ത സിനിമാ സീരിയല്‍ താരം യമുന വീണ്ടും വിവാഹിതയായി. അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് വരന്. കൊല്ലൂര്‍ മൂകാംബിക ദേവീക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.
സംവിധായകനായ എസ് പി മഹേഷ് ആയിരുന്നു യമുനയുടെ ആദ്യ ഭര്‍ത്താവ്. കഴിഞ്ഞവര്‍ഷമാണ് ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികളാണുളളത്.
ഉസ്താദ്, പല്ലാവൂര്‍ ദേവനാരായണന്, വല്ല്യേട്ടന്,മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും,പട്ടണത്തില്‍ സുന്ദരന്‍ തുടങ്ങി നാല്പ്പത്തഞ്ചാേളം സിനിമകളില്‍ വേഷമിട്ട യമുന നിരവധ സീരിയലുകളിലും അഭിനയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക