ഗർഭകാലത്ത് നൃത്തം ചെയ്ത് ശ്രദ്ധ നേടിയ താരമാണ് പേളി മാണി. പേളിയുടെ ‘ബേബി മമ്മ’ ഡാൻസ് ലക്ഷക്കണക്കിന് പേരാണ് കണ്ടത്. എന്നാൽ ഒട്ടേറെപ്പേർ അതിനു വിമർശനവുമായി എത്തുകയും ചെയ്തു.
പക്ഷെ ഗർഭകാലത്തും ഒന്നിലേറെ തവണ നൃത്തം ചെയ്ത മറ്റൊരു അഭിനേത്രിയാണ് പാർവതി കൃഷ്ണ. ഏതാനും ദിവസങ്ങൾക്കു മുൻപാണ് പാർവതിക്കും ബാലഗോപാലിനും ആൺകുഞ്ഞ് പിറന്നത്.
ഗർഭകാലത്തിന്റെ ഇടയിൽ മാത്രമല്ല, പ്രസവത്തിന് 24 മണിക്കൂർ മുൻപും നൃത്തം ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് പാർവതി. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. (വീഡിയോ ചുവടെ)
തനിയ്ക്കിതു പിരിമുറുക്കം കുറയ്ക്കാൻ സഹായിച്ചു എന്ന് പാർവതി. പ്രസവശേഷമാണ് പാർവതി ഈ വീഡിയോ ഇൻസ്റ്റഗ്രാം ഹാന്ഡിലിൽ പോസ്റ്റ് ചെയ്തത്. ‘കൊട്ട് പാട്ട്’ എന്ന ഗാനത്തിനാണ് പാർവതി നൃത്തം ചെയ്തത്.
ഗർഭിണിയായിരിക്കവേ നൃത്തം ചെയ്തതിന്റെ പേരിൽ വിമർശനം നേരിട്ടയാളാണ് പാർവതി. ചിലർക്കെങ്കിലും അത് കാണുമ്പോൾ തോന്നിയത് അസഹിഷ്ണുതയാണെന്ന് പാർവതി. ഡോക്ടറോട് ചോദിച്ച ശേഷമാണ് പാർവതി നൃത്തം ചെയ്തത്. തനിക്കു നൃത്തം നല്ലൊരു അനുഭവമായാണ് തോന്നിയതെന്നും പാർവതി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക