മലപ്പുറത്ത് കൊണ്ടോട്ടിയിലും നിലമ്പൂരിലും സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാര്‍ക്ക് പണം നല്കി സ്വാധീനിക്കാന്‍ ശ്രമിച്ചതായി പരാതി. കൊണ്ടോട്ടി നഗരസഭയിലെ 28ാം വാര്‍ഡായ ചിറയിലിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി താജുദ്ദീനെതിരെയും നിലമ്പൂരില്‍ 27ാം ഡിവിഷനിലെ യു.ഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് ഖാനെതിരെയുമാണ് പരാതി ഉയര്‍ന്നത്.
കൊണ്ടോട്ടി ചിറയിലിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ താജുദ്ദീന് വോട്ടര്‍മാരുടെ വീട്ടിലെത്തി പണം നല്കാന് ശ്രമിക്കുന്നതായുള്ള മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നു. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ആണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.
സംഭവത്തില്‍ പരാതി ലഭിച്ചതായി കൊണ്ടോട്ടി നഗരസഭാ തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍ ഇംതിയാസ് വ്യക്തമാക്കി. പരാതി ജില്ലാ ഇലക്ഷന് ഓഫീസര്‍ കൈമാറിയെന്നും റിട്ടേണിംഗ് ഓഫീസര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക