മീററ്റ്: ഭാര്യയെയും മൂന്ന് മക്കളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം വ്യവസായി ജീവനൊടുക്കി. യുപി മീററ്റ് സ്വദേശിയായ വ്യവസായി റയീസ് അഹമ്മദ് ആണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. പരീക്ഷിത്ഗഡ് മേഖലയിലെ ഇയാളുടെ വീട്ടിൽ നിന്നും ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടോടെയാണ് മൃതദേഹങ്ങൾ കണ്ടെടുക്കുന്നത്.
ഡൽഹിയിൽ ഇരുമ്പ് വ്യാപാരം നടത്തിവരികയാണ് റയീസ്. തൂങ്ങിമരിച്ച നിലയിലായിരുന്നു ഇയാളുടെ മൃതദേഹം. ഭാര്യ റിഹാന മക്കളായ അഫ്വാൻ, ആയത്, ഹൈദർ എന്നിവരുടെ മൃതദേഹം കട്ടിലിൽ കിടക്കുന്ന നിലയിലും. റയീസിന്റെ രണ്ടാം ഭാര്യയാണ് കൊല്ലപ്പെട്ട റിഹാന.
പൊലീസ് പറയുന്നതനുസരിച്ച് ഇയാളുടെ ആദ്യഭാര്യ ഏഴ് വർഷങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഈ വിവാഹത്തിലുള്ളത് രണ്ട് ആൺമക്കളാണ്. ഭാര്യമരിച്ച് ഒരുവർഷം കഴിഞ്ഞായിരുന്നു റിഹാനയുമായുള്ള വിവാഹം. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്.
റിഹാനായും റയീസും തമ്മിൽ വഴക്ക് പതിവായിരുന്നു എന്നാണ് അയല്‍വാസികളുടെ മൊഴി. ഇതിന് പുറമെ ഇയാളുടെ മക്കളും രണ്ടാനമ്മയും തമ്മിൽ ഒത്തുപോകില്ലായിരുന്നു. ഇതും റയീസിനെ അലട്ടിയിരുന്നുവെന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക