കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മന്ത്രി ഇപി ജയരാജന്. കണ്ണൂരിലെ ബൂത്തില്‍ രാവിലെ ഏഴ് മണിക്ക് തന്നെ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇടതുമുന്നണി ഈ തെരഞ്ഞെടുപ്പില്‍ ജയിച്ചുവരും. നാടാകെ സര്‍ക്കാരിന്റെ നയങ്ങളെ പ്രശംസിക്കുകയാണ്. വളരെക്കാലമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥികള്‍.
കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുന്നില്‍ നിന്ന് നയിച്ചവരാണ് സ്ഥാനാര്‍ത്ഥികള്‍. ജനങ്ങള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും കൊടുക്കാന്‍ മുന്നിട്ടിറങ്ങിയവരാണ്. അവരെയെ ജനങ്ങള്‍ വിജയിപ്പിക്കൂവെന്നും മന്ത്രി പറഞ്ഞു. അതേസമയം കര്‍ഷകര്‍ക്കൊപ്പം നില്ക്കാന് യുഡിഎഫ് ഇല്ലെന്നും കാര്‍ഷിക ബില്ലിനെതിരെ യുഡിഎഫിന്റെ പ്രതിനിധികള്‍ ഇതുവരെ സംസാരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക