കോവിഡ് വാക്സിനേഷനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ബഹ്റൈനില്‍ ആരംഭിച്ചു കഴിഞ്ഞു. കോവിഡ് വാക്സിൻ രാജ്യത്തെ എല്ലാ ജനങ്ങൾക്കും സൗജന്യമായി നൽകുമെന്ന് ബഹ്റൈൻ നേരത്തെ തന്നെ അറിയിച്ചിരുന്നു. രാജ്യത്തെ പൗരന്മാർക്കും വിദേശികൾക്കും വാക്സിൻ സൗജന്യമായി നൽകാനുള്ള ഹമദ് രാജാവിന്റെ തീരുമാനത്തെ ആരോഗ്യമന്ത്രാലയം പ്രകീർത്തിക്കുകയും ചെയ്തു.
സൗജന്യ കൊവിഡ് വാക്സിന്; മുഖ്യമന്ത്രിയോട് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം തേടി
18 വയസ്സിനുമേൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ ലഭ്യമാകും. രാജ്യത്തെ 27 മെഡിക്കൽ സെന്ററുകൾ വഴിയായിരിക്കും ഇത് വിതരണം ചെയ്യുക. ആദ്യ ഘട്ടത്തിൽ പ്രതിദിനം 5,000 പേർക്ക് വീതവും തുടർന്ന് ദിവസേന 10,000 പേർക്കും വാക്സിൻ നൽകുകയെന്നതാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക