കേന്ദ്ര സർക്കാരിന്റെ കർഷക നിയമങ്ങൾക്കെതിരെ പുതിയ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. കർഷക നിയമങ്ങൾ കർഷക വിരുദ്ധം മാത്രമല്ല, ജനവിരുദ്ധം കൂടിയാണ്. പുതിയ നിയമങ്ങൾ രാജ്യത്തെ പണപ്പെരുപ്പത്തിലേയ്ക്ക് നയിക്കും. മാത്രമല്ല, രാജ്യത്ത് സാമ്പത്തിക മാന്ദ്യം സൃഷ്ടിക്കുകയും ചെയ്യുമെന്ന് അരവിന്ദ് കേജ്രിവാൾ അഭിപ്രായപ്പെട്ടു.
സൗജന്യ കൊവിഡ് വാക്സിന്; മുഖ്യമന്ത്രിയോട് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം തേടി
കർഷക നിയമങ്ങളെ രാഷ്ട്രീയവത്കരിക്കുന്നത് ആദ്യം അവസാനിപ്പിക്കണം. കർഷക നിയമങ്ങൾക്കൊണ്ട് രാജ്യത്തെ ജനങ്ങൾക്കോ കർഷകർക്കോ അല്ല, കുത്തകകൾക്ക് മാത്രമാണ് ഗുണമുണ്ടാകുകയെന്ന് അദ്ദേഹം പറഞ്ഞു. കർഷകർക്ക് എത്രമാത്രം എതിരാണോ നിയമങ്ങൾ അതുപോലെതന്നെ രാജ്യത്തെ ജനങ്ങൾക്കും ഈ നിയമങ്ങൾ എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇനി വീട്ടിലിരുന്ന് പണം പിൻവലിയ്ക്കാം ; ഏസ്മണി ആപ്പിലൂടെ
പ്രതികരിക്കാൻ ഇവിടെ എഴുതുക