നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട ആവശ്യം തള്ളിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രിംകോടതിയുടെ പരിഗണയിലെത്തും. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് സർക്കാരും നടിയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം കേരളം ഹൈക്കോടതി തള്ളുകയായിരുന്നു. ഹൈക്കോടതിയുടെ ഈ വാദം ചോദ്യം ചെയ്താണ് സംസ്ഥാന സർക്കാർ ഹർജി സമർപ്പിച്ചിരിക്കുന്നത്.
കോവിഡ് വാക്സിനേഷനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ബഹ്റൈനില്‍ ആരംഭിച്ചു
വിചാരണ കോടതി ജഡ്ജി ഏകപക്ഷീയമായാണ് പെരുമാറുന്നതെന്നും പല പ്രധാനപ്പെട്ട മൊഴികളും രേഖപ്പെടുത്തുന്നില്ലെന്നും നടി ആരോപിച്ചിരുന്നു. തുടർന്ന് കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി അത് അംഗീകരിച്ചില്ല. കേസില്‍ തന്റെ ഭാഗം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ ദിലീപ് നല്കിയ അപേക്ഷയും കോടതി പരിഗണിക്കും.
കർഷക നിയമങ്ങൾ കർഷ വിരുദ്ധം മാത്രമല്ല, ജനവിരുദ്ധം കൂടിയെന്ന് അരവിന്ദ് കെജ്രിവാൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക