കോഴിക്കോടും മലപ്പുറത്തും നിരോധനാജ്ഞ. കോഴിക്കോട്ട് അഞ്ചിടത്താണ് പ്രഖ്യാപിച്ചത്. വടകര, നാദാപുരം, കുറ്റ്യാടി, വളയം, പേരാമ്പ്ര പൊലീസ് സ്റ്റേഷന് പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മറ്റന്നാള്‍ വൈകിട്ട് ആറുമണി വരെയാണ് നിരോധനാജ്ഞ. തിരഞ്ഞെടുപ്പ് ദിവസങ്ങളിലെ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്താണ് നടപടി.
നാളെ മുതല്‍ 22 വരെ മലപ്പുറം ജില്ലയിലും നിരോധനാജ്ഞ. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് നിരോധനാജ്ഞരാത്രി എട്ട് മുതല്‍ രാവിലെ എട്ട് വരെ പ്രകടനങ്ങളും സമ്മേളനങ്ങളും അനുവദിക്കില്ല.
വാഹനാപകടം: മലപ്പുറം ജില്ലയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അന്തരിച്ചു
അതേസമയം, വോട്ടെണ്ണാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ അവകാശവാദവുമായി മുന്നണികള്‍. അനുകൂലതരംഗമെന്ന് എല്‍.ഡി.എഫും യു.ഡി.എഫും അവകാശപ്പെട്ടു. സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരമെന്ന് പ്രതിപക്ഷ നേതാവ്. പരാജയഭീതി മൂലം കോണ്‍ഗ്രസും ലീഗും അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്നെന്നും അക്രമം അഴിച്ചുവിടുന്നെന്നും ഇടതുമുന്നണി കണ്‍വീനര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക