മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് വീണ്ടും ഇ.ഡി. നോട്ടിസ്. സി.എം രവീന്ദ്രന് മറ്റന്നാള്‍ ഹാജരാകണമെന്ന് എന്‍ഫോഴ്സ്മെന്റ്. നാലാം തവണയാണ് ഇ.ഡി. രവീന്ദ്രന് നോട്ടിസ് നല്‍കുന്നത്.
അതേസമയം, തനിക്കെതിരായ എന്‍ഫോഴ്സ്മെന്റ് നീക്കം തടയണമെന്ന് സി.എം.രവീന്ദ്രന്. ഇ.ഡി. തുടര്‍ച്ചയായി നോട്ടിസ് അയച്ച് ബുദ്ധിമുട്ടിക്കുന്നു. ചോദ്യംചെയ്യല്‍ സമയത്ത് അഭിഭാഷകനെ അനുവദിക്കണമെന്നും സി.എം.രവീന്ദ്രന്. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക