സുവേന്ദു അധികാരി ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചന. മമത സർക്കാരിൽ ഗതാഗത – ജലവിഭവവകുപ്പ് മന്ത്രിയായിരുന്നു സുവേന്ദു അധികാരി. എന്നാൽ ഇക്കഴിഞ്ഞ നവംബർ 27 ന് മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു അദ്ദേഹം. തൃണമൂൽ കോൺഗ്രസ് നേതൃത്വവുമായുള്ള അസ്വാരസ്യങ്ങളെ തുടർന്നായിരുന്നു രാജി.
രാവിലെ വെറും വയറ്റില്‍ തൈര് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം
ഇപ്പോഴിതാ അദ്ദേഹം ബിജെപിയിൽ ചേർന്നേക്കുമെന്ന സൂചനയാണ് പുറത്തുവന്നിരിക്കുന്നത്. പാർട്ടിയിൽ ചേരുന്നതിന് മുൻപ് സുവേന്ദു ഡൽഹിയിലെത്തി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഈ ആഴ്ച അമിത് ഷാ ബംഗാളിൽ സന്ദർശനത്തിനെത്തുന്ന അവസരത്തിലാവും സുവേന്ദു അധികാരിയുടെ ഔദ്യോഗിക ബിജെപി പ്രവേശം എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക