സംസ്ഥാനത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ എട്ട് മണി മുതലാണ് 244 കേന്ദ്രങ്ങളിലായി വോട്ടെണ്ണൽ നടക്കുന്നത്. എട്ടരയാകുമ്പോഴേക്കും ആദ്യഫല സൂചനകൾ പുറത്തുവരും. രണ്ടരലക്ഷത്തോളം വരുന്ന പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക.
3 ജില്ലകളിൽ നിരോധനാജ്ഞ; പ്രകടനങ്ങളും സമ്മേളനങ്ങളും അനുവദിക്കില്ല
ത്രിതല പഞ്ചായത്തുകളിൽ ബ്ലോക്ക് തലത്തിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം നടന്ന കേന്ദ്രങ്ങളിലുമാകും വോട്ടെണ്ണൽ നടക്കുക. 11 മണിയോടെ പഞ്ചായത്തുകളിലെ ഫലം പുറത്തുവരും. ഉച്ചയോടുകൂടി പൂർണ്ണമായും ഫലം പുറത്തുവരും. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റല്‍ വോട്ടുകള്‍ വരണാധികാരികൾ എണ്ണും.
ഒരു വാര്‍ഡിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലെയും വോട്ടെണ്ണല്‍ ഒരു ടേബിളില്‍ തന്നെയായിരിക്കും. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വോട്ടെണ്ണൽ നടക്കുക. വോട്ടെണ്ണലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ചില ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക