കൊച്ചി : സംസ്ഥാനത്തെ ഏക ഗോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടി യുഡിഎഫിന് .യുഡിഎഫ് – 6, എൽഡിഎഫ് –3, ബിജെപി –4 കഴിഞ്ഞ തവണ എൽഡിഎഫ് ആണ് ജയിച്ചത്. ചെക്യാട് ലീഗ് – കോൺഗ്രസ് മൽസരം നടന്ന വാർഡ് 2ൽ കോൺഗ്രസ് കെ.പി. കുമാരൻ ജയിച്ചു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ വാർഡിൽ ബിജെപി ജയിച്ചു. അത്തോളി ഒന്നാം വാർഡിൽ ബൈജു കൂമുള്ളി 50 വോട്ടിന് ജയിച്ചു.കൊച്ചി കോർപ്പറേഷൻ പാടിവട്ടം ഡിവിഷൻ യു.ഡി.എഫ്. നേതാവ് എം.ബി.മുരളീധരൻ തോറ്റു.
തിരുവനന്തപുരം ജില്ലയില്‍ ഫലസൂചന പുറത്തുവന്ന 62 പഞ്ചായത്തുകളില്‍ 30 പഞ്ചായത്തുകളില്‍ എല്‍.ഡി.എഫും 24 പഞ്ചായത്തുകളില്‍ യു.ഡി.എഫും ഏഴു പഞ്ചായത്തുകളില്‍ എന്‍.ഡി.എയും മുന്നില്‍.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ പാളയം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. രാജന്, തൈക്കാട് വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാധവദാസ് എന്നിവര്‍ വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക