ഉരുളക്കിഴങ്ങ് കെട്ടിവയ്ക്കുന്ന ചാക്ക് ഉപയോഗിച്ച് ഡിസൈൻ ചെയ്ത ഒരു പാന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വസ്ത്ര പ്രദർശന മേളയിൽ നിന്നുള്ള ചിത്രമാണ് ട്വിറ്ററിലൂടെ വൈറലായി മാറിയത്. പലാസൊ മൊഡലിൽ ഡിസൈൻ ചെയ്ത പാന്റിൽ എഴുത്തുകളും കാണാം.
ധാരാളം ഫാഷൻ വസ്ത്രങ്ങൾക്ക് സമീപത്താണ് ചാക്ക് കൊണ്ട് ഡിസൈൻ ചെയ്ത പാന്റും വച്ചിരിക്കുന്നത്. പഞ്ചാബ് ആൻഡ് 2017 എന്ന പേരിലാണ് പാന്റ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഒഡീഷ ഐപിഎസ് ഉദ്യോഗസ്ഥനായ അരുൺ ബോത്രയാണ് ചിത്രം ട്വീറ്റ് ചെയ്തത്.
ചിത്രത്തിന് നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. പാന്റ് വാങ്ങിക്കുന്നവർക്ക് ഒരു കിലോ ഉരുളകിഴങ്ങ് സൗജന്യം, വീട്ടിലുള്ള അമ്മ ഈ പാന്റ് കാണാതിരിക്കട്ടെ എന്നൊക്കെയാണ് ഉയരുന്ന കമന്റുകൾ. അതേസമയം ഇവ ഉപയോഗിച്ചാലുണ്ടാകുന്ന ചർമ്മ പ്രശ്നങ്ങളെ കുറിച്ചും ചിലർ കമന്റുകളിൽ സൂചിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക