തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ എല്‍ഡിഎഫ് ഗവണ്മെന്റിന്റെ പ്രകടനത്തിനുള്ള ജനങ്ങളുടെ അംഗീകാരം എന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങളും വികസനവും ജനങ്ങള്‍ വിലയിരുത്തിയെന്നും കൂടാതെ വെള്ളപ്പൊക്ക സമയത്തെയും കൊവിഡ് സമയത്തെയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും അദ്ദേഹം പരാമര്‍ശിച്ചു.
കേന്ദ്രമന്ത്രി വി മുരളീധരന്റെ വാര്‍ഡിലും എല്‍ഡിഎഫിന് വിജയം
തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളുടെ പ്രകടനത്തെയും അദ്ദേഹം പ്രശംസിക്കാൻ മറന്നില്ല. കേരളം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് മാതൃകയാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. എല്‍ഡിഎഫ് ഗവണ്മെന്റിനും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും അനുകൂലമായാണ് ജനവിധിയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെയും പ്രവര്‍ത്തകരെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക