കേന്ദ്രമന്ത്രി വി മുരളീധരന്റെ വാര്‍ഡായ ഉള്ളൂരിലും എല്‍ഡിഎഫ് വിജയിച്ചു. 433 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആതിര എല്‍.എസ്. ഉള്ളൂരില്‍ ജയിച്ചത്. നിലവില്‍ ഉള്ളൂര്‍ യുഡിഎഫ് ഭരിക്കുന്ന വാര്‍ഡ് ആണ്. കൂടാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സഹോദരന് കെ ഭാസ്കരനും പരാജയപ്പെട്ടു.
‘യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് ഏതാണെന്ന് ജനങ്ങള്‍ തെളിയിച്ചു’; ജോസ് കെ. മാണി
കെ ഭാസ്കരന് തോറ്റത് ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്‍ഡിലാണ്. ഇവിടെ ജയിച്ചത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഐഎമ്മിലെ അസയിനാരാണ്. 89 വോട്ടിനാണ് ജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷെമീര്‍ നളന്ദയ്ക്ക് 289 വോട്ടുകള്‍ ലഭിച്ചു. 441 വോട്ടുകളാണ് അസയിനാറിന് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക