മലയാളി പ്രേക്ഷകർക്ക് എക്കാലവും മികച്ച ചിത്രമെന്ന അടയാളപ്പെടുത്താവുന്ന സിനിമയായിരുന്നു ആഷിഖ് അബു സംവിധാനം ചെയ്ത ‘സോൾട്ട് ആൻഡ് പെപ്പർ’. മലയാളികൾ ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. ലാൽ, ശ്വേതാ മേനോൻ, ആസിഫ് അലി, മൈഥിലി, ബാബുരാജ് എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. പാചകവും വാചകവുമെല്ലാം ഒന്നിച്ച ഒരു ഒന്നാന്തരം സിനിമ.
ഇപ്പോഴിതാ ചിത്രത്തിലെ താരങ്ങൾ വീണ്ടും ഒന്നിക്കുകയാണ്. സിനിമയിലെ കഥാപാത്രങ്ങളെ അണിനിരത്തി ബാബു രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്ലാക്ക് കോഫി. സിനിമയുടെ ട്രൈലെർ പുറത്തിറങ്ങി. ലാൽ, ബാബു രാജ് ശ്വേത മേനോൻ തുടങ്ങിയവർക്ക് പുറമെ സണ്ണി വെയിൻ, ലെന തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീസറിന് പിന്നാലെയാണ് ട്രെയിലറും ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
സുബിയോടൊപ്പം ഒളിച്ചോടിയോ എന്നറിയാൻ ഗൾഫിലുള്ള അളിയൻ വരെ വിളിച്ചു: നസീര്‍ സംക്രാന്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക