റൂസോ സഹോദരങ്ങൾ ഒരുക്കുന്ന പുതിയ ചിത്രത്തിൽ ഭാഗമാകാനൊരുങ്ങി നടൻ ധനുഷ്. റൂസോ സഹോദരങ്ങളുടെ സംവിധാനത്തിലൊരുങ്ങുന്ന ‘ദ് ഗ്രേ മാൻ’ ചിത്രത്തിലാണ് ധനുഷ് എത്തുന്നത്. ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രമായിരിക്കും ഇത്. ചിത്രത്തിൽ ക്രിസ് ഇവാൻസിനും റയാൻ ഗോസ്ലിങിനുമൊപ്പമാകും ധനുഷ് സ്ക്രീനിലെത്തുക.
കൊച്ചിയില്‍ യുവനടിയെ അപമാനിച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു
അനാ ഡെ അർമാസ് ആണ് സിനിമയിൽ നായികാ വേഷത്തിൽ എത്തുന്നത്. ഏതാണ്ട് 200 മില്യൺ ഡോളർ (1500 കോടി) ബഡ്ജറ്റിലാണ് ചിത്രത്തിന്റെ നിർമ്മാണം. മാർക്ക് ഗ്രീനി എഴുതിയ ദ ഗ്രേ മാൻ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള ചിത്രം ധനുഷിന്റെ രണ്ടാമത്തെ രാജ്യാന്തര ചിത്രമാണ്.
കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ സര്‍വീസുകളും പഴയപടിയാക്കുന്നതില്‍ പ്രതിസന്ധി
പ്രതികരിക്കാൻ ഇവിടെ എഴുതുക