കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ സര്‍വീസുകളും പഴയപടിയാക്കുന്നതില്‍ പ്രതിസന്ധിയെന്ന് റിപ്പോർട്ട്. കൂടാതെ എല്ലാ സര്‍വീസുകളും തുടങ്ങാനുള്ള തീരുമാനം നടപ്പായില്ല. അതോടൊപ്പം കട്ടപ്പുറത്തിരിക്കുന്ന ബസുകളുടെ പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. സോണല്‍ മേധാവികള്‍ അറിയിക്കുന്നത് പഴയപടി സര്‍വീസ് നടത്താന്‍ സമയമെടുക്കുമെന്നാണ്. കഴിഞ്ഞദിവസമാണ്, കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിയ സര്‍വീസുകള്‍ പൂര്‍ണമായും പുനഃരാരംഭിക്കണമെന്ന് സിഎംഡി നിര്‍ദേശം നല്‍കിയത്.
സി.എം.രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്യും; അടുത്ത ആഴ്ച ഹാജരാകണമെന്ന് നിര്‍ദ്ദേശം
ജനുവരിയോടെ സര്‍വീസുകള്‍ പൂര്‍ണതോതില്‍ നടത്തണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ സോണല്‍ മേധാവികള്‍ അറിയിക്കുന്നത് നിലവില്‍ അതിന് സാധിക്കില്ലെന്നാണ്. സര്‍വീസുകള്‍ പഴയരീതിയാകുന്നതിന് സമയമെടുക്കുമെന്നാണ് പുറത്തു വരുന്ന വിവരം. ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും, സൂപ്പര്‍ ഫാസ്റ്റുകള്‍ നാല് ജില്ലകള്‍ വരെയും ഓപ്പറേറ്റ് ചെയ്യുന്ന സമ്പ്രദായം നിലനിര്‍ത്തുമെന്നും സിഎംഡി വ്യക്തമാക്കിയിരുന്നു. പൂര്‍ണതോതില്‍ അടുത്ത ആഴ്ചയോടെ സര്‍വീസ് ആരംഭിക്കാനുമെന്നാണായിരുന്നു കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക