സംസ്ഥാനത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി രണ്ടിടങ്ങളിൽ റീപോളിങ് നടന്നിരുന്നു. മലപ്പുറം തിരൂരങ്ങാടി നഗരസഭയിലെ മുപ്പത്തി നാലാം ഡിവിഷൻ കിസാൻ കേന്ദ്രയിലും വയനാട് സുൽത്താൻ ബത്തേരി നഗരസഭ തൊടുവട്ടി ഡിവിഷനിലുമാണ് റീപോളിങ് നടന്നത്. യന്ത്ര തകരാർ മൂലം വോട്ടെണ്ണൽ തടസപ്പെട്ടതിനെ തുടർന്നാണ് ഇവിടെ റീപോളിംഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തിരുമാനിച്ചത്. കഴിഞ്ഞ ദിവസം തന്നെ വോട്ടെണ്ണലും അവസാനിച്ചിരുന്നു. വോട്ടെണ്ണൽ അവസാനിച്ചപ്പോൾ തിരൂരങ്ങാടിയിലും, ബത്തേരിയിലും യുഡിഎഫാണ് വിജയിച്ചത്.
ബാങ്ക്ലോണ്‍ തിരിച്ചടവിനായി റാപ്പ്മ്യൂസിക് കലാകാരന് മിലാപ് മുഖേന സമാഹരിച്ചത് 6.7 ലക്ഷംരൂപ
മലപ്പുറം തിരൂരങ്ങാടിയിൽ 99 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫിന്റെ ജഹ്ഫർ കുന്നത്തേരിയാണ് വിജയിച്ചത്. യുഡിഎഫ് – 378, എൽഡിഎഫ് സ്വതന്ത്രൻ – 279, ബിജെപി- 9 എന്നിങ്ങനെയാണ് ഫലം. വയനാട് സുൽത്താൻ ബത്തേരിയിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി അസീസ് മാടാല 136 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 76.67 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്.
ആഹാ ഗാനം ആഘോഷമാക്കി താരങ്ങൾ കൈയ്യടിച്ച് സ്വീകരിച്ച് ആരാധകർ..
പ്രതികരിക്കാൻ ഇവിടെ എഴുതുക