രാജ്യത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു. രാജ്യത്ത് കോവിഡ് മഹാമാരി കാട്ടുതീ പോലെ പടരുന്നത് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാത്തതിനാല്‍ ആണെന്നും ഇത് ‘ലോകയുദ്ധ’ സാഹചര്യമാണെന്നും കോടതി വ്യക്തമാക്കി.
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു
കര്‍ഫ്യൂ അല്ലെങ്കില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനുളള ഏതുതീരുമാനവും വളരെ മുമ്പേ തന്നെ പ്രഖ്യാപിക്കണമെന്നും എങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് അത് നേരത്തേ അറിയാനും അവരുടെ ഉപജീവനത്തിനുവേണ്ട കാര്യങ്ങള്‍ തയാറാക്കാനും കഴിയൂ എന്ന് ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക