മെഡേണയുടെ കൊവിഡ് പ്രതിരോധ വാക്സിന് അമേരിക്ക അടിയന്തര അനുമതി നൽകിയതായി റിപ്പോർട്ട്. അമേരിക്ക മെഡേണ വാക്സിന് അനുമതി നൽകിയത് ഫൈസറിനും ബയോ എൻടെക്കിനും പിന്നാലെയാണ്. 64 സംസ്ഥാനങ്ങളിലായി അടുത്തയാഴ്ച 60 ലക്ഷം ഡോസ് വാക്സിൻ വിതരണം ചെയ്യും.
യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ സഹകരണത്തോടെ ഉത്പാദിപ്പിച്ച മെഡേണ വാക്സിൻ നൽകുന്നത് 28 ദിവസത്തെ ഇടവേളയിൽ രണ്ട് തവണയായിട്ടാണ്. പ്രാഥമിക ഫലം തയാറാക്കിയിരിക്കുന്നത് വാക്സിൻ നൽകിയ 30,000 കൊവിഡ് ബാധിതരിൽ 95 പേരുകളുടെ ഡേറ്റകളുടെ അടിസ്ഥാനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക