ഇതര സംസ്ഥാനക്കാർക്ക് കൈത്താങ്ങാകാനുള്ള പദ്ധതിക്ക് കൂടുതൽ തുക വിനിയോഗിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതര സംസ്ഥാനക്കാരായ താമസക്കാരെ സ്വന്തം സംസ്ഥാനത്തെത്തിക്കുന്ന പദ്ധതിയായ ‘പ്രത്യാശ’യ്ക്ക് 29,29,500 രൂപ വിനിയോഗിക്കുന്നതിനുള്ള അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. അനാഥരോ ഉപേക്ഷിയ്ക്കപ്പെട്ടവരോ ആയ കുട്ടികള്‍, വയോജനങ്ങള്‍, അഗതികള്‍, ശാരീരിക മാനസിക വെല്ലുവിളികളുള്ളവര്‍ എന്നിങ്ങനെ പരിഗണന അര്‍ഹിയ്ക്കുന്ന ഇതര സംസ്ഥാനക്കാരെ സ്വന്തം സംസ്ഥാനത്തെത്തിക്കുന്നതിനായാണ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പ്രത്യാശ പദ്ധതി ആവിഷ്ക്കരിച്ചത്.
ഇംഗ്ലണ്ടിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം ; അതിവേഗം പടരുന്ന വൈറസിനെ തിരിച്ചറിഞ്ഞു
സംസ്ഥാനത്തെ സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ സ്ഥാപനങ്ങളില്‍ മാത്രം ഏകദേശം 1500ലധികം ഇതര സംസ്ഥാനക്കാര്‍ താമസക്കാരായുണ്ടെന്നാണ് 2019ല്‍ ശേഖരിച്ച കണക്കുകൾ വ്യക്തമാക്കുന്നത്. ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഏകദേശം 239 സര്‍ക്കാരിതര പുനരധിവാസ സ്ഥാപനങ്ങളുമാണുള്ളത്.
പച്ച വര്‍ഗീയതയാണ് പിണറായി വിജയന് പറയുന്നത്; രമേശ് ചെന്നിത്തല
പ്രതികരിക്കാൻ ഇവിടെ എഴുതുക