സൂപ്പർസ്റ്റാർ പദവിയിൽ ഇന്നും തുടർന്ന് പോരുന്ന നടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി. സിനിമ മേഖലയിൽ നിന്ന് മാറി നിന്നപ്പോഴും അദ്ദേഹത്തിന് ആരാധകരുടെ പിന്തുണയുണ്ടായിരുന്നു. സിനിമയിൽ നിന്ന് മാറി രാഷ്ട്രീയ പ്രവേശനം നടത്തിയതും തുടർന്ന് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായപ്പോഴും അതെല്ലാം വാർത്തകളിൽ നിറഞ്ഞു. സുരേഷ് ഗോപി എന്ന നടൻ രാഷ്ട്രീയക്കാരനായി കളത്തിൽ നിറഞ്ഞു നിന്നു. ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് തിരിച്ചെത്തിയപ്പോഴും നടനെന്ന നിലയിൽ മികച്ച പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇപ്പോഴിതാ സുരേഷ് ഗോപിയെ പറ്റി പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ.
രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഞങ്ങള്‍ ഒരുക്കിയ ചിത്രങ്ങളില്‍ നിന്നാണ് സുരേഷ് ഗോപിയുടെ രാഷ്ട്രീയ ചിന്ത രൂപപ്പെട്ടതെന്ന് രഞ്ജി പണിക്കർ പറയുന്നു. തനിക്കും ഷാജി കൈലാസിനും ഒരുപോലെ നല്ല ബന്ധമുണ്ടായിരുന്ന വ്യക്തിയാണ് സുരേഷ് ഗോപി. മൂന്ന് സിനിമകളിലൊഴികെ തന്റെ എല്ലാ ചിത്രങ്ങളിലും സുരേഷ് ഗോപിയുണ്ടായിരുന്നു. സിനിമയുടെ സെറ്റില്‍ ഉണ്ടാവുന്ന രാഷ്ട്രീയ ചര്‍ച്ചകളില്‍ നിന്നാണ് അവന് രാഷ്ട്രീയ ചലനങ്ങളെ സൂക്ഷ്മമായി വീക്ഷിക്കാന്‍ തുടങ്ങിയത്. അതുവരെ രാഷ്ട്രീയത്തെ അകലെ നിന്ന് വീക്ഷിക്കുകയാണ് സുരേഷ് ചെയ്തിരുന്നത്. പിന്നീടാണ് സുരേഷ് ഗോപിയുടെ രാഷ്ട്രീയ പ്രവേശനമുണ്ടായതെന്നും അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക