ലോകത്തെ മുഴുവൻ കീഴ്പ്പെടുത്തിയ മഹാമാരി കൊറോണ വൈറസിന് പിന്നാലെ മറ്റൊരു കണ്ടുപിടിത്തവുമായി ഇംഗ്ലണ്ട്. രാജ്യത്ത് അതിവേഗം പടരുന്ന പുതിയതരം കൊറോണ വൈറസുണ്ടെന്നു സ്ഥിരീകരിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ് വിറ്റി. വൈറസിന്റെ പുതിയ വകഭേദം ഇംഗ്ലണ്ടിന്റെ തെക്ക് ഭാഗത്ത് ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞതായി ആരോഗ്യ സെക്രട്ടറി അറിയിച്ചിരുന്നു.
അതേസമയം, ബ്രിട്ടനിൽ കോവിഡ് കേസുകൾ വർധിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ വൈറസിന്റെ ദ്രുതഗതിയിലുള്ള വ്യാപനത്തിന്റെ ഫലമായാണു രോഗം കൂടുന്നത്. എന്നാൽ പുതിയ വൈറസ് കൂടുതൽ മരണനിരക്കിനും വാക്സിനുകളെയും ചികിത്സയെയും ബാധിക്കുമെന്നതിനോ ഉള്ള തെളിവുകൾ നിലവിൽ ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക