നടൻ നിവിൻ പോളിയുടെ പേഴ്സണല്‍ അസിസ്റ്റന്റും പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റുമായ ഷാബു പുൽപ്പള്ളിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി താരങ്ങള്‍
നിവിൻ ഇപ്പോൾ കടന്നു പോകുന്ന അവസ്ഥ എന്താണെന്ന് എനിക്ക് ചിന്തിക്കാൻ പോലുമാകുന്നില്ലെന്ന് ദുൽഖർ സൽമാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. “ഷാബു പുൽപ്പള്ളിയുടെ വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ബാംഗ്ലൂർ ഡെയ്സ്, വിക്രമാദിത്യൻ എന്നീ ചിത്രങ്ങളിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചത് ഇപ്പോഴും ഞാൻ ഓർക്കുന്നു.”
“ഈ അവസ്ഥയെ അതിജീവിക്കാൻ അദ്ദേഹത്തിന്റെ കുടുംബത്തിന് ശക്തിയുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ഷൂട്ടിംഗ് സമയത്ത് ഞങ്ങളെ സഹായിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവർ നമുക്കൊരു വീടൊരുക്കി കുടുംബമായി മാറുന്നു.”
“നിവിൻ ഇപ്പോൾ കടന്നു പോകുന്ന അവസ്ഥ എന്താണെന്ന് എനിക്ക് ചിന്തിക്കാൻ പോലുമാകില്ല. ഈ നഷ്ടം നികത്താനാകാത്തതാണ്. നിങ്ങൾക്കും റിന്നയ്ക്കും സ്നേഹവും പ്രാർത്ഥനയും,” ദുൽഖർ കുറിച്ചു.
“ഷാബു ഏട്ടാ. ആ കടം വീട്ടാൻ എനിക്കായില്ല . മറന്നതല്ല. ഒരായിരം മാപ്പ് . എന്തിനാ ഏട്ടാ ഇങ്ങനെ പോയേ”-അജു വര്‍ഗീസ് കുറിച്ചു. ഷാബു നീ ഞങ്ങളുടെ ഹൃദയം തകർത്തു കളഞ്ഞു എന്നാണ് ഗീതു മോഹൻദാസ് കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക