വാഗമണ്‍ : വാഗമണ്ണിലെ റിസോര്‍ട്ടില്‍ വന്‍ മയക്കുമരുന്ന് വേട്ട. എല്‍ എസ് ഡി അടക്കമുള്ള മയക്കുമരുന്നിന്റെ വന്‍ ശേഖരം പിടികൂടി. റിസോര്‍ട്ടില്‍ നിശാപാര്‍ട്ടി നടക്കുന്നതിനിടെ നാര്‍കോട്ടിക്സ് സെല്‍ റെയ്ഡ് നടത്തുകയായിരുന്നു.
നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത 60ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരില്‍ നിരവധി പേര് സ്ത്രീകളാണ്. ഇടുക്കി എസ് പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക