നടി രാകുൽ പ്രീത് സിംഗിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചത്. കോവിഡ് ബാധിതയായതിനാൽ നിരീക്ഷണത്തിൽ പോകുകയാണെന്നും ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്നും താരം വ്യക്തമാക്കി. ഉടൻ തന്നെ ലൊക്കേഷനില്‍ തിരിച്ചെത്താനാകുമെന്നും എല്ലാവരും ആരോഗ്യത്തോടെ ഇരിക്കണമെന്നും നടി പറഞ്ഞു.
അതേസമയം, താനുമായി അടുത്ത ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയ എല്ലാവരും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും നിരീക്ഷണത്തിൽ പോകണമെന്നും നടി ആവശ്യപ്പെട്ടു. അജയ് ദേവ്ഗണ് സംവിധാനം ചെയ്യുന്ന മെയ്ഡെ എന്ന സിനിമയിൽ അഭിനയിച്ചു വരികയായിരുന്നു താരം. അതിനിടയിലാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.
സൂപ്പര്‍ സ്പ്രെഡായി; വൈറസിന്റെ വകഭേദം കൂടുതല്‍ പേരിലേക്ക് എത്തുന്ന സ്ഥിതിയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക