കൊറോണ വൈറസിന്റെ വകഭേദം കൂടുതല്‍ പേരിലേക്ക് എത്തുന്ന സ്ഥിതിയില്‍. കരുതലോടെ ഇരിക്കേണ്ട സാഹചര്യമെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം.
രോഗത്തിന്റെ ഗുരുതരാവസ്ഥ കൂടിയിട്ടില്ല, മരണനിരക്കും കൂടിയിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ കൂടുതല്‍ കോവിഡ് രോഗികള്‍ കേരളത്തില്‍ ആണെന്നും കണക്കുകള്‍.
മരണങ്ങളുടെ എണ്ണത്തില്‍ കേരളം മൂന്നാമതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളവും പഞ്ചാബും കൂടുതല്‍ നടപടികളെടുക്കണമെന്ന് നിര്‍ദേശം നല്കി. രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ വൈകരുത്. ചെറിയ രോഗലക്ഷണങ്ങള്‍ ഉളളവരെ അടക്കം കോവിഡ് കേന്ദ്രങ്ങളിലാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക