നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് പ്രതികൾ രക്ഷപ്പെട്ട സംഭവത്തിൽ ഒരാൾ പൊലീസ് പിടിയിൽ. രക്ഷപ്പെട്ട പ്രതികളിൽ ഒരാളായ രാജേഷ് കുമാറിന് പണവും വസ്ത്രങ്ങളും എത്തിച്ചയാളെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രദേശവാസി രവിയെയാണ് കസ്റ്റഡിയിൽ എടുത്തത്. രാജേഷിന്റെ അമ്മ ഏൽപിച്ച 28000 രൂപയും വസ്ത്രങ്ങളും രവിയാണ് ജയിലിൽ എത്തി രാജേഷിന് കൈമാറിയത്. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സംഭവത്തിൽ ജയിൽ മേധാവിക്ക് നെട്ടുകാൽത്തേരി ജയിൽ സൂപ്രണ്ട് റിപ്പോർട് സമർപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക