കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കടമെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഈ മാസം 29 ന് കടപ്പത്ര ലേലം നടന്നേക്കുമെന്നാണ് വിവരം. ആയിരം കോടി രൂപയാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി സംസ്ഥാനം കടമെടുക്കാനൊരുങ്ങുന്നത്.
കാഞ്ഞങ്ങാട്ട് കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻറെത് രാഷ്ട്രീയ കൊലപാതകമെന്ന് പറയാനാകില്ലെന്ന് പൊലീസ്
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനും വേണ്ടിയാണ് ഖജനാവിലെ വലിയൊരു ഭാഗം പണവും നീക്കിവയ്ക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ സംസ്ഥാനം 6000 കോടി രൂപ കടമെടുത്തിരുന്നു. അതിനു ശേഷവും കടമെടുത്തിരുന്നു. ജീവനക്കാരുടെ ശമ്പള, പെൻഷൻ പ്രതിസന്ധി പരിഹരിക്കാന്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടെങ്കിലും പ്രതിഷേധം കണക്കിലെടുത്ത് നടപടി പിൻവലിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക