തിരുവനന്തപുരം കാരണക്കോണത്തെ മധ്യവയസ്കയുടെ മരണം കൊലപാതകമെന്ന സംശയമുയരുന്നു. ഇന്ന് രാവിലെയാണ് അന്പത്തിയൊന്നുവയസുകാരിയായ ശാഖാ കുമാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അരുണ്‍ അയല്‍വാസികളോട് പറഞ്ഞത് ഭാര്യ ഷോക്കേറ്റ് വീണുവെന്നായിരുന്നു.
പാലക്കാട്ടെ ദുരഭിമാനക്കൊലയിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആലത്തൂര്‍ ഡിവൈഎസ്പി
ശാഖാ കുമാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ഇന്ന് രാവിലെ ആറുമണിയോടെയാണ്. പിന്നീട് ശാഖയെ കാരണക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. തുടർന്ന് ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്ത് എത്തുകയായിരുന്നു. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഭര്‍ത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് ഇതിന് പിന്നാലെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക