തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സിനിമാ സംവിധായകന് സംഗീത് ശിവന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കിംസ് ആശുപത്രിയിലാണ് സംഗീത് ശിവനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
നാലു ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇതിനിടെ രാജ്യത്തെ കോവിഡ് പ്രതിദിന കണക്ക് ആറുമാസത്തിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. ഇക്കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 18,732 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,01,87,850 ആയി. ഇതിൽ 97,61,538 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 2,78,690 സജീവ കേസുകളാണ് ഉള്ളത്.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൽ പ്രകാരം പ്രതിദിനകണക്കിൽ രോഗികളെക്കാൾ രോഗമുക്തി നേടുന്നവരാണ് കൂടുതലുള്ളത്. കഴിഞ്ഞ ദിവസം മാത്രം 21,430 പേരാണ് കോവിഡ് മുക്തി നേടിയത്. മരണനിരക്കും കുറയുന്നു എന്നതും ആശ്വാസം പകരുന്നുണ്ട്.
ഒറ്റദിവസത്തിനിടെ 279 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർച്ചയായ രണ്ടാം ദിവസമാണ് മരണനിരക്ക് മുന്നൂറിൽ താഴെ മാത്രം രേഖപ്പെടുത്തുന്നത് എന്നതും ആശ്വാസകരമാണ്. 1,47,622 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക