എറണാകുളം കലൂരിലെ നിർമാണം പൂർത്തിയായ അഭിമന്യു സ്റ്റഡി സെന്ററിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. എസ്.എഫ്.ഐ സ്ഥാപകദിനാചരണ ആഘോഷങ്ങളുടെ ഭാഗമായാണ് അഭിമന്യു സ്മാരകത്തിന്റെ ഉദ്ഘാടനവും നാളെ നിർവഹിക്കുന്നത്. വൈകുന്നേരം 3 .30 നാണ് ഉദഘാടനം.
ഇര്ഫാന് ഖാന്റെ അവസാന ചിത്രം ദി സോങ് ഓഫ് സ്കോര്‍പിയൻസ് അടുത്ത വർഷം പ്രേക്ഷകരിലേക്ക്
പൊതുജനങ്ങളിൽ നിന്ന് സി.പി.ഐ.എം എറണാകുളം ജില്ലാ കമ്മിറ്റി സമാഹരിച്ച രണ്ടേമുക്കാല്‍ കോടി രൂപ ഉപയോഗിച്ചാണ് അഭിമന്യു സ്മാരകമന്ദിരം നിർമ്മിച്ചിരിക്കുന്നത്. ആറര സെന്റ് സ്ഥലത്താണ് സ്മാരകം. വിപുലമായ ലൈബ്രറി, സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ വിദ്യാര്‍ഥികള്‍ക്ക് ആധുനിക കോഴ്സുകളില്‍ ഹ്രസ്വകാല പരിശീലനങ്ങള്‍, മത്സര പരീക്ഷകള്‍ക്കു സഹായകമായ പരിശീലനം, മത്സര പരീക്ഷകള്‍ക്കും തൊഴില്‍പരിശീലനത്തിനുമെത്തുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് താമസിച്ചു പഠിക്കുന്നതിനുള്ള സൗകര്യം എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക