നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകള്‍ അനിഷ വിവാഹിതയായി. എമില്‍ വിന്‍സന്റ് ആണ് വരന്. നടന് മോഹന്‍ലാല്‍ കുടുംബസമേതം ചടങ്ങില്‍ പങ്കെടുത്തു. പള്ളിയില്‍ വെച്ച് നടന്ന ചടങ്ങിലും റിസപ്ഷനിലും മോഹന്‍ലാല്‍ പങ്കെടുത്തു.
ഏറെ നാളുകള്‍ക്കു ശേഷമാണ് മോഹന്‍ലാല്‍ കുടുംബസമേതം ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്. മകള്‍ വിസ്മയയും പ്രണവും ആയിരുന്നു ചടങ്ങിലെ മറ്റൊരു ആകര്‍ഷണം. നവംബര്‍ 29-ന് ആയിരുന്നു എമിലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം നടന്നത്.
പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റെയും സിന്ധുവിന്റെയും മകനാണ് ഡോ. എമില്‍. എമിലിന്റെ സഹോദരന് നീല്‍ വിന്‍സെന്റ് ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചിരുന്നു.
അനിഷയും എമിലും ഡോക്ടര്‍മാരാണ്. 27 വര്‍ഷത്തോളം ഇരുകുടുംബങ്ങളും തമ്മില്‍ അടുത്ത സൗഹൃദത്തിലായിരുന്നു. അങ്ങനെയാണ് മക്കളുടെ വിവാഹത്തിലേക്ക് എത്തുന്നത്.
https://www.facebook.com/365947683460934/videos/734765627461778/?__cft__[0]=AZWzBJ0JdkhNt7u-6hxlyjUqV1yUqb27_9PxA5U6pynr1W6GabrKnJXwt6-DaVLTgZNDM4umd-rNWm9o5yTD0BbxmoDfYOcVs89JhJf2kmTIwAsTAvZZw7n8jpQJGb-2uZ7WO23XFiykCSpDzwOe5ISz
പ്രതികരിക്കാൻ ഇവിടെ എഴുതുക