തെരഞ്ഞെടുപ്പ് മാറ്റിവച്ച ഏഴ് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി ഭാസ്ക്കരൻ അറിയിച്ചു.
സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്നയിരുന്നു ഇവിടങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റി വെച്ചത്.
ജനുവരി 21 ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 22 ന് രാവിലെ എട്ടു മുതലാണ് വോട്ടെണ്ണല്‍. ജനുവരി നാലു വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം.
നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ജനുവരി അഞ്ചിന് നടക്കും. സ്ഥാനാര്‍ത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജനുവരി ഏഴാണ്.
കൊല്ലം പന്മന ഗ്രാമപഞ്ചായത്തിലെ പറമ്പിമുക്ക്(05), ചോല(13), ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ പിഎച്ച്സി വാര്‍ഡ് (07), എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുൻസിപ്പല്‍ വാര്‍ഡ്(37), തൃശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി വാര്‍ഡ്(47), കോഴിക്കോട് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ താത്തൂര്‍പൊയ്യില്‍(11), കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി(07) എന്നിവിടങ്ങളിലാണ് പ്രത്യേക തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുപ്പ് ചെലവ് കണക്ക് സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 20 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക