നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ വിരുന്നിന് എത്തിയ താരങ്ങളുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കറുപ്പണിഞ്ഞ് എത്തിയ താരങ്ങളുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങളാണ് ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്.
വെള്ള ജുബ്ബയണിഞ്ഞ് താടി നീട്ടി വളര്‍ത്തിയ ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ആയിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. കറുത്ത സ്യൂട്ടണിഞ്ഞ് നില്ക്കുന്ന താരത്തിന്റെ പുതിയ ചിത്രം ചര്‍ച്ചയാവുകയാണ്. രമേഷ് പിഷാരടി, പൃഥ്വിരാജ് എന്നിവരുടെ ചിത്രങ്ങളും വൈറലാകുന്നുണ്ട്.
മുടി നീട്ടി വളര്‍ത്തിയ ലുക്കിലാണ് പ്രണവ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്നലെയാണ് ആന്റണി പെരുമ്പാവൂരിന്റെ മകള്‍ അനിഷ വിവാഹിതയായത്. എമില്‍ വിന്‍സെന്റ് ആണ് വരന്. വിവാഹത്തിന്റെ ആദ്യാവസാനം മോഹന്‍ലാലും കുടുംബവും പങ്കെടുത്തിരുന്നു. അനിഷയും എമിലും ഡോക്ടര്‍മാരാണ്.
പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റെയും സിന്ധുവിന്റെയും മകനാണ് ഡോ. എമില്‍. എമിലിന്റെ സഹോദരന് നീല്‍ വിന്‍സെന്റ് ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചിരുന്നു. 27 വര്‍ഷത്തോളം ഇരുകുടുംബങ്ങളും തമ്മില്‍ അടുത്ത സൗഹൃദത്തിലായിരുന്നു. അങ്ങനെയാണ് മക്കളുടെ വിവാഹത്തിലേക്ക് എത്തുന്നത്.
ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക