തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ദമ്പതികൾ തീപൊള്ളലേറ്റു മരിച്ച സംഭവത്തിന് പിന്നാലെ ഇവരുടെ ഇളയ മകൻ രാഹുൽ രാജ് തളർന്നുവീണു ആശുപത്രിയിലായി.
രണ്ടു ദിവസമായി ഇയാൾ ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്ന് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു. ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം.
അമ്മയുടെ ശവസംസ്ക്കാരത്തിന് പിന്നാലെയാണ് രാഹുൽ രാജ് തളർന്നുവീണത്. നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞതിന് പിന്നാലെയാണ് രാഹുൽരാജ് തളർന്നുവീണത്.
രണ്ടുദിവസമായി രാഹുൽ ഭക്ഷണം കഴിച്ചിരുന്നില്ല. ഇതാകാം തളർച്ചയ്ക്ക് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. രാഹുൽ രാജ് ഇപ്പോൾ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക