റഷ്യ: പിഞ്ചുമക്കളെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. വിവാഹേതര ബന്ധമുണ്ടെന്ന് ഭാര്യയുടെ തുറന്നു പറച്ചിലിന് പിന്നാലെയാണ് സംഭവം .
റഷ്യൻ സ്വദേശിയായ ഫാസൈൽ ഖലികോവ് (37) ആണ് ആറും ഒന്നര വയസും പ്രായമുള്ള മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. അസ്കർ (6), അയന (ഒന്നര വയസ്) എന്നിവരാണ് മരിച്ചത്.
തനിക്ക് സഹപ്രവർത്തകനുമായി അടുപ്പം ഉണ്ടെന്നും ക്രിസ്മസ് പാർട്ടിക്കിടെ അയാളുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടെന്നും ഫാസൈലിന്റെ ഭാര്യ ഗലിയ ഇയാളോട് കുറ്റസമ്മതം നടത്തിയിരുന്നു.
ഇക്കാര്യങ്ങൾ ഇതുവരെ തുറന്ന് പറയാൻ ഇതുവരെ ധൈര്യമുണ്ടായിരുന്നില്ലെന്ന പറഞ്ഞ യുവതി തുടർന്ന് വിവാഹമോചനവും ആവശ്യപ്പെട്ടു.
പിന്നാലെ മക്കളുമൊത്ത് പുറത്തുപോവുകയാണെന്ന് പറഞ്ഞിറങ്ങിയ യുവാവ് കടുംകൈ ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക